പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ

 ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ആറു വികറ്റ് വിജയം നേടി പരമ്ബര സ്വന്തമാക്കി ടീം ഇന്‍ഡ്യ


പരമ്ബര 2-0ന് ആണ് ടീം ഇന്‍ഡ്യ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 115 റണ്‍സ് വിജയലക്ഷ്യത്തില്‍ 26.4 നാലു വികറ്റ് നഷ്ടത്തില്‍ ഇന്‍ഡ്യയെത്തി. ഇന്‍ഡ്യയ്ക്കായി രണ്ടാം ഇന്നിങ്‌സില്‍ കാപ്റ്റന്‍ രോഹിത് ശര്‍മ (20 പന്തില്‍ 31), ചേതേശ്വര്‍ പൂജാര (74 പന്തില്‍ 31) എന്നിവര്‍ നല്ല പ്രകടനം കാഴ്ചവച്ചു.


രണ്ടാം ഇന്നിങ്‌സില്‍ വിരാട് കോലി 31 പന്തില്‍ 20 റണ്‍സും ശ്രേയസ് അയ്യര്‍ 10 പന്തില്‍ 12 റണ്‍സുമാണ് എടുത്തത്. വികറ്റ് കീപര്‍ ബാറ്റര്‍ ശ്രീകര്‍ ഭരത് 22 പന്തില്‍ 23 റണ്‍സുമായി പുറത്താകാതെ നിന്നു. രവീന്ദ്ര ജഡേജയുടെ ഏഴു വികറ്റ് പ്രകടനത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് 113 ന് പുറത്തായിരുന്നു. 12 ഓവറില്‍ ഒരു വികറ്റ് നഷ്ടത്തില്‍ 61 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ സന്ദര്‍ശകരാണ് 113 റണ്‍സിന് ഇന്‍ഡ്യയ്ക്കു മുന്നില്‍ തകര്‍ന്നത്.

Post a Comment

0 Comments