വയനാട് മുത്തങ്ങയിൽ ആദിവാസി ഗോത്ര സഭയുടെ ദിനാചരണ അനുസ്മരണം നടത്തി




തുടർന്ന് തകരപ്പാടി ജോഗി രക്തസാക്ഷി അനുസ്മരണ സ്തൂപത്തിന് മുന്നിൽ പൂജയും നടത്തി. 

ബത്തേരി: 
ഗോത്രമഹാസഭ നേതാക്കളായ ഗീതാനന്ദന്‍, സി.കെ ജാനു എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും ഭൂപ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് വീണ്ടും ശക്തമായ സമരവുമായി രംഗത്തിറങ്ങേണ്ട സാഹചര്യമാണുള്ളതെന്ന് സി.കെ ജാനു അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു. ആദിവാസികള്‍ക്കെതിരെ വംശീയ അതിക്രമം നടക്കുന്നുവെന്നത് വല്ലാത്ത അവസ്ഥയാണ് സൃഷ്ടിക്കുന്നതെന്ന് ഗീതാനന്ദനും പറഞ്ഞു. രക്തസാക്ഷി സ്തൂപത്തില്‍ പൂജയും പുഷ്പാര്‍ച്ചനയും നടത്തി. പൂജാദി കര്‍മ്മങ്ങള്‍ക്ക് ചന്ദ്രന്‍ കാര്യമ്ബാടി മുഖ്യകാര്‍മികത്വം വഹിച്ചു. അനുസ്മരണത്തോടനുബന്ധിച്ച്‌ തുടിതാളവും അരങ്ങേറി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പ്രവര്‍ത്തകര്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തു. മുത്തങ്ങ തകരപ്പാടിയിലെ അനുസ്മരണപരിപാടികള്‍ക്ക് ശേഷം സി.കെ ജാനുവിന്റയും ഗീതാനന്ദന്റെയും നേതൃത്വത്തില്‍ ബത്തേരിയില്‍ വെവ്വേറെ അനുസ്മരണപരിപാടികള്‍ നടത്തി. സി.കെ ജാനുവിന്റെ നേതൃത്വത്തില്‍ വ്യാപാരഭവനില്‍ നടന്ന പരിപായുടെ ചടങ്ങ് കെ.കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
മീഡിയ വേൾഡ് ന്യൂസ് വയനാട് റിപ്പോർട്ട്

Post a Comment

0 Comments