മാവൂർ ഗ്രാമ പഞ്ചായത്ത് മഹാത്മ പുരസ്ക്കാരം ഏറ്റുവാങ്ങി




media world online news
19/02/2023
Kozhikode

മാവൂർ: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽ കോഴിക്കോട് ജില്ലയിൽ മികച്ച പഞ്ചായത്തിനുള്ള മഹാത്മ പുരസ്ക്കാരം മാവൂർ ഗ്രാമ പഞ്ചായത്ത് ഏറ്റുവാങ്ങി.
മാവൂര്‍ ഗ്രാമപഞ്ചായത്ത്
പ്രസിഡണ്ട് ടി രഞ്ജിത്ത്, വൈസ് പ്രസിഡണ്ട് ജയശ്രീ ദിവ്യ പ്രകാശ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ടി അബ്ദുൽ ഖാദർ ,പഞ്ചായത്ത് അംഗം ഗീതാമണി എന്നിവർ ചേർന്നാണ്  
പാലക്കാട് തൃത്താലയിൽ വെച്ച്  തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയത്. പഞ്ചായത്ത് സെക്രട്ടറി ബ്രിജേഷ്, തൊഴിലുറപ്പ്
ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

പുലപ്പാടി ഉമ്മർ മാസ്റ്റർ
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കാലയളവിലെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അംഗീകാരം .

 2021-22 വർഷത്തിൽ തൊഴിലുറപ്പ് മേഖലയിലെ പദ്ധതി പൂർത്തീകരണത്തിനാണ് പുരസ്കാരം ലഭിച്ചത്. 1311 കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനം നൽകിയതിനും 158219 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചതിനും 
7,46,96000രൂപ തൊഴിലുറപ്പ് മേഖലയിൽ ചെലവഴിക്കുകയും ഗ്രാമീണ റോഡുകളും നടപാതകളും നിർമ്മിക്കാൻ ഒരു കോടി രൂപ ചെലവഴിക്കുകയും തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, കൃക്ഷി ഓഫീസ് എന്നിവ സംയുക്തമായി തരിശുഭൂമിയിൽ നെൽകൃഷി ആരംഭിച്ചു. തൊഴുത്ത്, ആട്ടിൻ കൂട്, കോഴി കൂട്, ആസോള ടാങ്ക്, കിണർ റീ ചാർജ്ജ്, ലൈഫ് ഭവന നിർമ്മാണത്തിന് 90 തൊഴിൽ ദിനങ്ങൾ എന്നീ പദ്ധതിക്ക് വ്യക്തിഗത ആസ്ഥികൾ സൃഷ്ടിക്കാൻ സാധിച്ചതടക്കമുള്ള പദ്ധതികൾ വിലയിരുത്തിയാണ് തൊഴിലുറപ്പ് മേഖലയിൽ കോഴിക്കോട് ജില്ലയിലെ മികച്ച പഞ്ചായത്തായി മാവൂരിനെ തെരഞ്ഞെടുത്തത്. 

പടം -  കോഴിക്കോട് ജില്ലയിൽ മികച്ച പഞ്ചായത്തിനുള്ള മഹാത്മ പുരസ്ക്കാരം
പാലക്കാട് തൃത്താലയിൽ വെച്ച്  തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിൽ നിന്ന് 
 മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
ടി രഞ്ജിത്ത് 
ഏറ്റുവാങ്ങി
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്


Post a Comment

0 Comments