വയനാട്
സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ രാജ്യവും സംസ്ഥാനവും നിരന്തരം അഭിമുഖീകരിക്കുന്ന സാമൂഹ്യ പ്രശ്നങ്ങളില്‍ ഒരു നാടിനെ നയിക്കേണ്ട എഴുത്തുപക്ഷം പുലര്‍ത്തുന്ന മൗനം അപകടകരമാണെന്ന് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം വിലയിരുത്തി.

ഇന്ന് കേരളത്തിൽ വിദ്യാഭ്യാസമേഖലയില്‍ വരുത്തുന്ന പരിഷ്ക്കരണങ്ങളില്‍ വിദ്യാഭ്യാസ വിചക്ഷണരുടെയും അദ്ധ്യാപക പക്ഷത്തിന്റെയും അഭിപ്രായങ്ങള്‍ മുഖവിലയ്ക്കെടുക്കാതെയുള്ള നീക്കം വിപരീതഫലമാണ് ഉണ്ടാക്കുകയെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത വയനാട് മാ ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ പറഞ്ഞു. ആനുകൂല്യങ്ങള്‍ നഷ്ടമാകുമെന്ന ഭയം എഴുത്തുകാരില്‍ ഉടലെടുക്കുന്നതോടെ സമൂഹത്തിന് മാര്‍ഗദര്‍ശനം നഷ്ടമാവും. ജനാധിപത്യ സംവിധാനത്തിന്റെ അന്ത:സത്തയായ തുറന്ന സംവാദങ്ങള്‍ക്ക് വിലക്ക് വീഴുന്നതോടെ ഏകാധിപത്യത്തിന്റെയും ഭീതിയുടെയും പടുകുഴിയിലേക്കാണ് നാട് പതിക്കുകയെന്ന് സാംസ്കാരിക പ്രഭാഷണം നിര്‍വഹിച്ച എഴുത്തുകാരന്‍ യു.കെ കുമാരന്‍ അഭിപ്രായപ്പെട്ടു. ഡോ.കെ.വി മനോജ്, ഡോ.എസ്.എന്‍ മഹേഷ് ബാബു, കെ.ആര്‍ മണികണ്ഠന്‍, നയനാ ദാസ്, പി.രാധാകൃഷ്ണന്‍, ആര്‍.വിജയന്‍ പിള്ള , തോമസ്.കെ സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും . പ്രതിനിധി സമ്മേളനം ടി.സിദ്ധീഖ് എം.എല്‍.എ യും, യാത്രയയപ്പ്, അനുമോദന സമ്മേളനം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയും വനിതാസമ്മേളനം മുന്‍മന്ത്രി പി.കെ ജയലക്ഷ്മിയും ഉദ്ഘാടനം ചെയ്യും.
എന്ന് അറീയ്ച്ചു
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്
0 Comments