ഐഎസ്‌എൽ ഫുട്‌ബോളിൽ രണ്ട് കളി ശേഷിക്കെ കേരള ബ്ലാസ്‌റ്റേഴ്‌സ് പ്ലേ ഓഫ് ഉറപ്പിച്ചു.
ആറാംസ്ഥാനക്കാരായ എഫ്‌സി ഗോവ ചെന്നൈയിനോട് തോറ്റതോടെയാണ് ബ്ലാസ്‌റ്റേഴ്‌സിന് വഴിയൊരുങ്ങിയത്. മൂന്നാംസ്ഥാനക്കാരായ ബ്ലാസ്‌റ്റേഴ്‌സിനൊപ്പം (31 പോയിന്റ്) ബംഗളൂരു എഫ്‌സിയും (31) പ്ലേ ഓഫിൽ എത്തി.
ആദ്യ ആറ് സ്ഥാനക്കാർക്കാണ് യോഗ്യത. ഇതിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള മുംബൈ സിറ്റി എഫ്‌സിയും ഹൈദരാബാദ് എഫ്‌സിയും നേരിട്ട് സെമി ഉറപ്പാക്കി.
0 Comments