വയനാട്ടിൽ ടൂറിസം വളർത്തുന്നതിന് മനുഷ്യസാധ്യമായതെല്ലാം ചെയ്യും വയനാട് ടൂറിസം അസോസിയേഷൻ

Media world live news Kozhikode Kerala 

കൽപ്പറ്റ :          
10/ 09/ 2024/

ചൂരൽമല മുണ്ടക്കൈ ദുരന്തത്തിന് ശേഷം  വയനാട്ടിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവിൽ  ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. വയനാട്ടിലേക്ക് ടൂറിസ്റ്റുകളെ കൂടുതൽ കൊണ്ടുവരുന്നതിനും, നിലവിലെ ടൂറിസ്റ്റുകളുടെ ഭീതി അകറ്റുന്നതിനും  മനുഷ്യസാധ്യമായതെല്ലാം ചെയ്യുമെന്ന് വയനാട് ടൂറിസം അസോസിയേഷൻ  പ്രമേയം പാസാക്കി.
നിലവിൽ അടഞ്ഞുകിടക്കുന്ന എക്കോ ടൂറിസം കേന്ദ്രങ്ങൾ  തുറന്നു പ്രവർത്തിക്കാൻ ആവശ്യമായ നടപടികൾ സർക്കാർ തലത്തിൽ നിന്നും ഉണ്ടാവണം എന്ന് വയനാട് ടൂറിസം അസോസിയേഷൻ ആവിശ്യപെട്ടു.
ഒക്ടോബർ ആദ്യ വാരത്തിൽ ഇന്ത്യയിലെ പ്രമുഖരായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസ ർമാരെയും, ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായും, കമ്മ്യൂണിറ്റി കിച്ചൻ, വിവിധ ക്യാമ്പുകളിലും, കൽപ്പറ്റയിലെ സ്റ്റോറിലും   വളണ്ടിയർമാരായി പ്രവർത്തിച്ച വയനാട് ടൂറിസം അസോസിയേന്റെ പ്രവർത്തകരെയും, മറ്റു സന്നദ്ധ സംഘടനകളുടെ പ്രവർത്തകരെയും  വയനാട് ടൂറിസം അസോസിയേഷൻ ആദരിക്കും.

 കൽപ്പറ്റയിലെ  പ്രിൻസ് ഇൻ ഹോട്ടലിൽ നടന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി സൈഫുള്ള വൈത്തിരി സ്വാഗതം ആശംസിച്ചു,  ജില്ലാ പ്രസിഡണ്ട് അനീഷ് ബി നായർ അധ്യക്ഷനായ ചടങ്ങ്,  ചെയർമാൻ കെ പി സൈതലവി മുഖ്യ പ്രഭാഷണം നടത്തി,  ജില്ലാ കൺവീനർ അൻവർ മേപ്പാടി റിപ്പോർട്ട് അവതരിപ്പിച്ചു, ജില്ലാ കമ്മിറ്റി അംഗങ്ങളായ പട്ടു വിയ്യനാടൻ, സജി മാനന്തവാടി, അരുൺ കരാപ്പുഴ, അനസ് മാനന്തവാടി, ഫാത്തിമ തെന്നൽ, മുനീർ കാക്കവയൽ, സുമ പള്ളിപ്രം, ബാബു ത്രീ റൂട്ട്, സന്ധ്യ ത്രീറൂട്ട്, വർഗീസ് വൈത്തിരി,സനീഷ് മീനങ്ങാടി,മീനങ്ങാടി യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ ആയ ഷിബു മീനങ്ങാടി, സുഭാഷ് മീനങ്ങാടി, മീഡിയവിംഗ് കോഡിനേറ്റർ ആയ ആദർശ്  ആദിത്യ,നിസാം ചാർളി മേപ്പാടി എന്നിവർ സംസാരിച്ചു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്ട്.

വാർത്തകൾ ലൈവായി അറിയുവാൻ താഴെ കാണുന്ന വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Follow this link to join my WhatsApp group: https://chat.whatsapp.com/BSoZA9PEqKC0PmIBczryjY

നിങ്ങളുടെ പരിസരത്ത് നടക്കുന്ന വാർത്തകൾ പരസ്യം ഞങ്ങളുടെ താഴെ കാണുന്ന നമ്പറിൽ അയക്കുക 
9633346448 🪀

8139060390 📞
Media world live news website.
www.mediaworldlive.com

Kozhikode Kerala.

Post a Comment

0 Comments