കോഴിക്കോട്:
06/09/2024
താമരശ്ശേരി.വയനാട് ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായ നിർദ്ദിഷ്ട ചുരം ബൈപ്പാസ് (ചിപ്പിലിത്തോട് - മരുതിലാവ്- തളിപ്പുഴ) റോഡിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ ലിൻ്റോ ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. താമരശ്ശേരിയിൽ ചേർന്ന യോഗം താമരശ്ശേരി രൂപത അദ്ധ്യക്ഷൻ മാർ റെമീജിയസ് ഇഞ്ജനാനിയിൽ ഉദ്ഘാടനം നിർവ്വഹിച്ചു.
പിഡബ്ല്യുഡി ദേശീയപാതയ്ക്ക് കീഴിലുള്ള കോഴിക്കോട് - മുത്തങ്ങ റോഡ് നാല് വരിപാതയാക്കി വികസപ്പിക്കുന്ന പദ്ധതി യാഥാർത്ഥ്വമാവണമെങ്കിൽ ചുരം റോഡിന് ബൈപ്പാസ് ആണ് പ്രായോഗികമെന്ന് രൂപത ബിഷപ്പ് പറഞ്ഞു നമ്മുടെ സമൂഹത്തിൻ്റെ ഒരു പരിഛേദമാണ് നിർദ്ദിഷ്ട ചുരം ബൈപ്പാസിനു വേണ്ടിയുള്ള ഈ കൂട്ടായ്മയെന്നും അത് കൊണ്ട് തന്നെ ഈ ഉദ്യമം വിജയം കൈവരിക്കുമെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു. മലയോര ജനതയുടെ യാത്രാദുരിതത്തിന് പരിഹാരമായ ചുരം ബൈപ്പാസ് യാഥാർത്ഥ്യമാക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാറുകൾ അടിയന്തിരമായി ഇടപെടണമെന്നും അദ്ധേഹം സൂചിപ്പിച്ചു.
ചുരത്തിലെ യാത്രാദുരിതത്തിന് നിർദിഷ്ട ബൈപ്പാസ് അനിവാര്യമാണെന്നും അതിനു വേണ്ടി സംസ്ഥാന സർക്കാർ 2023-24 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ ഇതിൻ്റെ സാധ്യത പഠനത്തിനു വേണ്ടി ടോക്കൺ വകയിരുത്തി എന്നും യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച നിയോജക മണ്ഡലം എം എൽ എ ലിൻ്റോ ജോസഫ് പറഞ്ഞു. ബൈപാസുമായി ബന്ധപ്പെട്ട പഠനത്തിന് പ്രത്യേക ഏജൻസിയെ ചുമതലപ്പെടുത്തുമെന്നും, ബൈപ്പാസ് യാഥാർത്ഥ്യമാക്കുന്നതിന് നാടിനൊപ്പം നിലകൊള്ളുമെന്നും എം എൽ എ പറഞ്ഞു.കോഴിക്കോട് മുതൽ മുത്തങ്ങ വരെ ദേശീയപാത നാല് വരിയാക്കി വികസിപ്പിക്കുന്ന സാഹചര്യത്തിൽ നിർദ്ദിഷ്ട ചുരം ബൈപ്പാസിൻ്റെ എല്ലാ വിധത്തിലുമുള്ള സാധ്യത അടിയന്തിരമായി പരിശോധിക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തിരുവനന്തപുരം റീജിയിണൽ ഓഫീസർ ബി.ടി ശ്രീധര അറിയിച്ചു.കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ്, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നജ്മുന്നീസ ഷരീഫ് കെ.സി.വേലായുധൻ, ഗിരീഷ് തേവള്ളി, ജോണി പാറ്റാനി, വി.കെ മൊയ്തു മുട്ടായി, സൈദ് തളിപ്പുഴ, റെജി ജോസഫ്, വി.കെ.അഷ്റഫ്, റാഷി താമരശ്ശേരി, അഷ്റഫ് വൈത്തിരി, ഷാജഹാൻ തളിപ്പുഴ, പി കെ.സുകുമാരൻ, സി.വി.ചാത്തുണ്ണി, ദേശീയപാത നിരത്ത് വിഭാഗം അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ
കെ.ജിൽജിത്ത്, അസിസ്റ്റൻ്റ് എഞ്ചിനീയർ സലീം, ഫോറസ്റ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.,
യോഗത്തിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ വി.കെ ഹുസൈൻ കുട്ടി സ്വാഗതവും കൺവീനർ ടി ആർ ഓമനക്കുട്ടൻ നന്ദിയും പറഞ്ഞു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്.
മീഡിയ വേൾഡ് ലൈവ് ന്യൂസ് അറിയുവാൻ താഴെ കാണുന്ന വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Follow this link to join my WhatsApp group: https://chat.whatsapp.com/BSoZA9PEqKC0PmIBczryjY
നിങ്ങളുടെ പരിസരത്ത് നടക്കുന്ന വാർത്തകൾ ഞങ്ങളുടെ താഴെ കാണുന്ന വാട്സാപ്പ് നമ്പറിൽ അയക്കുക.
9633346448. 📞🪀
കുറഞ്ഞ ചിലവിൽ നിങ്ങളുടെ പരസ്യം ഞങ്ങൾ കേരളത്തിലെ എല്ലാ വായനക്കാരിലേക്കും എത്തിക്കുന്നു.
Media world live news Kozhikode Kerala
✒️✒️✒️✒️✒️✒️✒️✒️✒️
www.mediaworldlive.com
0 Comments