കുന്ദമംഗലം :
10/ 09/ 2024/
എസ്ഡിപിഐ കുന്ദമംഗലം മണ്ഡലം പ്രതിനിധി സഭ സംസ്ഥാന പ്രവർത്തക സമിതി അംഗം വി ടി ഇക്രാമുൽഹഖ് ഉദ്ഘാടനം ചെയ്തു. ജനപക്ഷത്തു നിന്നുകൊണ്ടുള്ള ഫാസിസ്റ്റ് വിരുദ്ധ ജനകീയ ബദൽ രാഷ്ട്രീയം ഉയർന്നു വരേണ്ടതുണ്ടെന്നും ആ രാഷ്ട്രീയ നയ സമീപനങ്ങളാണ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ ഉയർത്തിക്കൊണ്ടുവരുന്നതെന്നും അത് രാജ്യത്ത് മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് റഷീദ് പി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഷ്റഫ് കുട്ടി മോൻ 2021- 24 കാലയളവിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഹനീഫ പാലാഴി (പ്രസിഡൻ്റ്), റഷീദ് പി, റഹ്മത്ത് നെല്ലുളി (വൈസ് പ്രസിഡണ്ട്മാർ), അഷ്റഫ് കുട്ടി മോൻ സെക്രട്ടറി, കബീർ കെ കെ, സീനത്ത് എം, ഹുസൈൻ ഇരിങ്ങല്ലൂർ (ജോയിന്റ് സെക്രട്ടറിമാർ), മുഹമ്മദ് നദ്‌വി ട്രഷറർ, റഷീദ് പി പി, ജമീല ടീച്ചർ, ഷമീർ കെ കെ, സുലൈഖ മാവൂർ, ഹനീഫ പുളിക്കൽ താഴം , റഷീദ് കെ പി, സക്കറിയ മാവൂർ, സബൂറ എൻ, യൂ കെ ശരീഫ് എന്നിവർ അംഗങ്ങളായി 2024- 27 കാലയളവിലേ ക്കുള്ള പുതിയ മണ്ഡലം കമ്മിറ്റിയെ തിരഞ്ഞെടുത്തു.
ജില്ലാ റിട്ടേണിംഗ് ഓഫീസർ കെ ഷമീർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, ജില്ലാ ജനറൽ സെക്രട്ടറി റഷീദ് ഉമരി, ജില്ല കമ്മറ്റി അംഗം സലീം കാരാടി, കെ കെ ഫൗസിയ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഹനീഫ പാലാഴി സദസ്സിനെ അഭിസംബോധന ചെയ്തു.
വയനാട് മുണ്ടക്കൈ, ചൂരൽ മല പ്രദേശങ്ങളിൽ സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന മണ്ഡലം വളണ്ടിയർ ടീമിനെ പ്രതിനിധി സഭ ആദരിച്ചു.
ഹനീഫ പാലാഴി സ്വാഗതവും സെക്രട്ടറി അഷ്റഫ് കുട്ടിമോൻ നന്ദിയും പറഞ്ഞു.
മീഡിയ വേൾഡ് വൈഡ് ലൈവ് ന്യൂസ് കോഴിക്കോട്.
വാർത്തകൾ ലൈവായി അറിയുവാൻ താഴെ കാണുന്ന വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Follow this link to join my WhatsApp group: https://chat.whatsapp.com/BSoZA9PEqKC0PmIBczryjY
നിങ്ങളുടെ പരിസരത്ത് നടക്കുന്ന വാർത്തകൾ പരസ്യം ഞങ്ങളുടെ താഴെ കാണുന്ന വാട്സാപ്പ് നമ്പറിൽ അയക്കുക.
9633346448. 🪀
Media world live news Kozhikode
www.mediaworldlive.com
0 Comments