28/09/2024
കുന്ദമംഗലം:
കാരന്തൂർ പിഡബ്ല്യുഡി ഓഫീസ് പരിസരത്ത് പുതുതായി സ്ഥാപിച്ച ട്രാൻസ്ഫോർമർ ഉദ്ഘാടനം പി.ടി.എ റഹീം എംഎൽഎ നിർവ്വഹിച്ചു. ദ്വിതി 23-24 പദ്ധതിയുടെ ഭാഗമായി കെഎസ്ഇബി കുന്നമംഗലം സെക്ഷൻ പരിധിയിൽ സ്ഥാപിച്ച നാല് ട്രാൻസ്ഫോർമറുകളിൽ ഒന്നാണ് കാരന്തൂരിൽ കമ്മീഷൻ ചെയ്തത്. വോൾട്ടേജ് ക്ഷാമം പരിഹരിക്കൽ, ഗുണമേന്മയുള്ള വൈദ്യുതി ലഭ്യമാക്കൽ, പുതിയ ലൈനുകൾ സ്ഥാപിക്കൽ, ട്രാൻസ്ഫോർമറുകളുടെ ശേഷി വർദ്ധിപ്പിക്കൽ, പുതിയ ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കൽ തുടങ്ങിയവക്കായി കുന്നമംഗലം സെക്ഷൻ പരിധിയിൽ ഈ വർഷം ദ്വിതി പദ്ധതിയിൽ ഉൾപ്പെടുത്തി 2 കോടി 5 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് നടത്തിയത്.
കുന്നമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ ഷൈജ വളപ്പിൽ, പടാളിയിൽ ബഷീർ, പി അഷ്റഫ് ഹാജി, കെഎസ്ഇബി അസി. എൻജിനീയർ കെ.ടി അജ്മൽ, സബ് എൻജിനീയർമാരായ ഇ.ടി പ്രവീഷ്, കെ ഹരികൃഷ്ണ, ഷഫീന മുബാറക്, റെസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് എം.സി രാജൻ, പുല്ലാട്ട് അസീസ്, മാക്കിൽ സലിം, വി.കെ കുഞ്ഞിമുഹമ്മദ് എന്നിവർ സംസാരിച്ചു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്.
പ്രാദേശിക വാർത്തകൾ ലൈവായി അറിയുവാൻ താഴെ കാണുന്ന വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
MEDIA WORLD LIVE NEWS KOZHIKODE KERALA.
www.mediaworldlive.com
നിങ്ങളുടെ പരിസരത്ത് നടക്കുന്ന വാർത്തകൾ പരസ്യം ഞങ്ങളുടെ വാട്സാപ്പ് നമ്പറിൽ അയക്കുക.
9633346448
Follow this link to join my WhatsApp group: https://chat.whatsapp.com/BSoZA9PEqKC0PmIBczryjY
0 Comments