Media world live news Kozhikode Kerala
കോഴിക്കോട്:
09/09/2024
സംഘപരിവാരത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനുള്ള ആഭ്യന്തരവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഗൂഢനീക്കത്തെ ചെറുക്കണമെന്ന് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍. കേരളത്തെ വര്‍ഗീയവല്‍ക്കരിക്കാനും അനാവശ്യ ഭയമുണ്ടാക്കി സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കാനുള്ള ശ്രമം ആഭ്യന്തരവകുപ്പ് നേരിട്ട് നടത്തുന്നത് കണ്ടില്ലെന്ന് നടിക്കുന്ന ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യന്ത്രി പിണറായി വിജയന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. എസ് ഡി പി ഐ കോഴിക്കോട് കലക്ട്രേറ്റിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രമസമാധാനത്തിന്റെ ചുമതലയുള്ള എം ആര്‍ അജിത്കുമാര്‍ ആര്‍ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനായിരുന്നുവെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കണം. പി വി അന്‍വര്‍ എം എല്‍ എയുടെ വെളിപ്പെടുത്തലുകളും പൊന്നാനിയിലെ യുവതിയുടെ ബലാല്‍സംഗ ആരോപണവുമടക്കം ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവത്തിലെടുത്ത് സ്വതന്ത്ര ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. എരഞ്ഞിപ്പാലത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് കലക്ട്രേറ്റ് പടിക്കല്‍ പോലിസ് തടഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് കെ ജലീല്‍ സഖാഫി, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി എന്നിവര്‍ സംസാരിച്ചു. വാഹിദ് ചെറുവറ്റ, എ പി നാസര്‍, റഹ്‌മത്ത് നെല്ലൂളി, ബാലന്‍ നടുവണ്ണൂര്‍, എം അഹമ്മദ് മാസ്റ്റര്‍, കെ കെ നാസര്‍ മാസ്റ്റര്‍, കെ കെ ഫൗസിയ, സലീം കാരാടി, ശറഫുദ്ദീന്‍ പി പി, എഞ്ചി. എം എ സലീം, ടി പി മുഹമ്മദ്, ശംസീര്‍ ചോമ്പാല, ഹമീദ് എടവരാട്. കെ പി സാദിഖ് എന്നിവര്‍ നേതൃത്വം നല്‍കി.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്.
മീഡിയ വേൾഡ് വാർത്തകൾ ലൈവായി അറിയുവാൻ താഴെ കാണുന്ന വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Follow this link to join my WhatsApp group: https://chat.whatsapp.com/BSoZA9PEqKC0PmIBczryjY
നിങ്ങളുടെ പരിസരത്ത് നടക്കുന്ന വാർത്തകൾ പരസ്യം ഞങ്ങളുടെ താഴെ കാണുന്ന നമ്പറിൽ അയക്കുക.
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
www.mediaworldlive.com
Kozhikode Kerala
0 Comments