മാവൂർ:
25/10/2024
സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാവൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ നിർദ്ധരരായ അൻപത് കുട്ടികൾക്കുള്ള പഠനോപകരണ വിതരണം ഒക്ടോബർ 28ന് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അമ്പതിന്റെ നിറവിൽ നിൽക്കുന്ന സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രൂപീകരിച്ച സേവന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 2023 സപ്തംബർ മുതൽ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വകാല അധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനം പോലുള്ള നിരവധി പരിപാടികൾ ഇതിനോടകം നടന്നുകഴിഞ്ഞു.
പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 28 തിങ്കളാഴ്ച രാവിലെ 10 മണിക്ക് എം കെ രാഘവൻ എം പി നിർവഹിക്കും. ചടങ്ങിൽ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ സംബന്ധിക്കും.
സ്‌കൂളിനായി നിർമ്മിക്കുന്ന പുതിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നീന്തൽ, കബഡി മത്സരങ്ങളിൽ ജില്ലാ, സംസ്ഥാന തലത്തിൽ വിജയികളായ വിദ്യാർഥികൾക്കുള്ള അനുമോദന ചടങ്ങും നവംബറിൽ നടക്കുമെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സ്കൂളിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ പ്രിൻസിപ്പാൾ ഷബീർ എ എം, പ്രധാനാധ്യാപകൻ സുമേഷ് പി, സേവന കമ്മിറ്റി കൺവീനർ സുമയ്യ കെ, പി ടി എ പ്രസിഡന്റ് മൻസൂർ മണ്ണിൽ എന്നിവർ സംബന്ധിച്ചു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്.
കേരളത്തിലെ പ്രാദേശിക വാർത്തകൾ ലൈവായി അറിയുവാൻ ഞങ്ങളുടെ താഴെ കാണുന്ന വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ പരിസരത്ത് നടക്കുന്ന വാർത്തകൾ പരസ്യം ഞങ്ങളുടെ വാട്സാപ്പ് നമ്പറിൽ അയക്കുക.
media world live news Kozhikode Kerala.
www.mediaworldlive.com
Follow this link to join my WhatsApp group: https://chat.whatsapp.com/BSoZA9PEqKC0PmIBczryjY
mediaworldnews743@gmail.com
0 Comments