വിജ്ഞാനം വിതറി ഖുർആൻ എക്സ്പോ '

Media world live news Kozhikode 


കുറ്റിക്കാട്ടൂർ:            
19/01/2025/

അൽ മദ്റസ്സത്തുൽ ഇസ് ലാമിയ്യ " വിദ്യാർത്ഥികൾ ഒരുക്കിയ " ഇഖ്റ ഖുർആൻ എക്സ്പോ "
പൊതുജന പങ്കാളിത്തത്തിൽ ഏറെ ശ്രദ്ധേയമായി.

ഏറ്റവും ചെറിയ ഖുർആൻ, ഏറ്റവും വലിയ ഖുർആൻ ,      ഒരു വാല്യം മുതൽ 33- വാല്യം വരെയുള്ള വിശ്വോത്തര അറബി വ്യാഖ്യാനഗ്രന്ഥങ്ങൾ, പ്രവാചകന്മാരുടെ ചരിത്രത്തിലെ അവിസ്മരണീയ സംഭവങ്ങളുടെ മോഡലുകൾ, കഅബ,
ഖുർആനിലെ ജന്തുക്കൾ, ഫലങ്ങൾ, ചരിത്ര പ്രദേശങ്ങൾ, ഫിർഔൻ, അറബി കാലിഗ്രഫി, ലോക പ്രശസ്ത അറബി സാഹിത്യകാരന്മാർ, ലോക രാഷ്ട്രങ്ങൾ,
ഫലസ്തീൻ അധിനിവേശ
ചിത്രങ്ങൾ ,നാണയ ങ്ങൾ, വിവിധ രാജ്യങ്ങളിലെ കറൻസികൾ തുടങ്ങി
കൗതുകകരമായ കാഴ്ചകൾക്കാണ് ഹിറ സെൻ്റർ വേദിയായത്.

"വഴിയാണ് ഖുർആൻ 
വഴികാട്ടിയും"
എന്ന പ്രമേയത്തിലാണ്
വിദ്യാർത്ഥികൾ ഖുർആൻ എക്സിബിഷൻ സംഘടിപ്പിച്ചത്.
എക്സിബിഷൻ ജമാഅത്തെ ഇസ്ലാമി സിറ്റി പ്രസിഡൻ്റ് ശരീഫ് കുറ്റിക്കാട്ടൂർ ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡൻ്റ് എസ്.എം. ഇല്യാസ് അധ്യക്ഷത വഹിച്ചു.



പ്രിൻസിപ്പൾ ബഷീർ മൗലവി, സീനത്ത് ടീച്ചർ,
റസീന ടീച്ചർ,ജമീല ടീച്ചർ, നുസൈബ ടീച്ചർ,സഫ്ന ടീച്ചർ, സി.റഫീഖ്, അഷ്റഫ് പി. സിദ്ദീഖ് ടി.പി.
അഫ്സൽ പള്ളിമാൽ ശമീർ തോട്ടൂളി,ശം ന അസ്ഹറുദ്ദീൻ, അൽത്താഫ്.ടി.
തുടങ്ങിയവർ സംബന്ധിച്ചു.
മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് കോഴിക്കോട്.

കേരളത്തിലെ പ്രാദേശിക വാർത്തകൾ ലൈവായി അറിയുവാൻ ഞങ്ങളുടെ താഴെ കാണുന്ന വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിങ്ങളുടെ പരിസരത്ത് നടക്കുന്ന വാർത്തകൾ പരസ്യം ഞങ്ങളുടെ വാട്സാപ്പ് നമ്പറിൽ അയക്കുക.
 media world live news Kozhikode Kerala.

www.mediaworldlive.com

Follow this link to join my WhatsApp group: https://chat.whatsapp.com/BxImcMVX1HIGK9LSR9am2C

വായനക്കാരുടെ അഭിപ്രായം അവരവരുടേത് മാത്രമാണ് വാർത്ത മാധ്യമത്തിന്റേ തല്ല പ്രതികരണങ്ങളിൽ വിദ്വോഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക സ്പർധ വളർത്തുന്നതൊ അധിക്ഷേപമാകുന്നതൊ അശ്ശീലംകലർന്നതൊ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാ ർഹമാണ് അത്തരം പ്രതികരണം നിയമനടപടി നേരിടേണ്ടി വരുന്നതാണ്.നിങ്ങളുടെ പ്രതികരണം ഞങ്ങെളെ അറീയിക്കുക.
mediaworldnews743@gmail.com

Post a Comment

0 Comments