സൗദി ഹജ്ജ് മെഗാ കോൺഫറൻസിലേക്ക് ഡോ. ഹുസൈൻ മടവൂരിന്ന് ക്ഷണം ലഭിച്ചു:

Media world live news Kozhikode 

ജിദ്ദ:
13/01/2025

ജിദ്ദയിൽ നടന്ന ആഗോള അറബി ഭാഷാ സാഹിത്യ സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ ഡോ. ഹുസൈൻ മടവൂരിന്ന് വീണ്ടും സൗദിയിലേക്ക് ക്ഷണം. സൗദി ഭരണാധികാരി സൽമാൻ രാജാവിൻ്റെ നിർദ്ദേശ പ്രകാരം സൗദി ഹജ്ജ് ഉംറ മന്ത്രാലയം നടത്തുന്ന മെഗാ ഹജ്ജ് കോൺഫറൻസിൽ പങ്കെടുക്കാനാണ് ക്ഷണം ലഭിച്ചത്. ജനുവരി പതിമൂന്ന് തിങ്കളാഴ്ച മുതൽ പതിനാറ് വ്യാഴാഴ്ച കൂടിയ നാല് ദിവസങ്ങളിൽ ജിദ്ദയിലെ സൂപർഡോം ഇവൻ്റ് സെൻ്ററിലാണ് സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. വിശാലമായ വിവിധ വേദികളിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ഹജ്ജ് മാനേജ്മെൻറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നൂറ്റി മുപ്പത് വിദഗ്ധർ സംസാരിക്കും.
വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള മന്ത്രിമാരും അംബാസിഡർമാരും
ഹജ്ജ് വകുപ്പ് മേധാവികളും മതപണ്ഡിതന്മാരും പങ്കെടുക്കും. മുപ്പത് ലക്ഷത്തോളം ഭക്തജനങ്ങൾ ഒരേ സമയത്ത് പങ്കെടുക്കുന്ന ഹജ്ജ് തീർത്ഥാടനം കൂടുതൽ സൗകര്യപ്രദമാക്കാനുള്ള വിവിധ മാർഗ്ഗങ്ങളെക്കുറിച്ചാണ് സമ്മേളനത്തിൽ പ്രധാനമായും ചർച്ച ചെയ്യുക.
ഹജ്ജുമായി ബന്ധപ്പെട്ട മുന്നൂറോളം വകുപ്പ് പ്രതിനിധികളും പങ്കെടുക്കും. മക്കാ ഗവർണർ അമീർ ഖാലിദ് അൽ ഫൈസൽ സൗദി ഹജ്ജ് ഉംറ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅ എന്നിവർ മേൽനോട്ടം വഹിക്കും. സമ്മേളത്തോടനുബന്ധിച്ച്
അമ്പതിനായിരം ചതുരശ്രമീറ്റർ സ്ഥലത്ത് ഒരുക്കുന്ന ഹജ്ജ് പ്രദർശനം ഒരു ലക്ഷത്തിലധികം പേർ സന്ദർശിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ ഹജ്ജ് പ്രദർശനമാണിത്.
നാളെ തിങ്കൾ  ആരംഭിക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാനായി ഡോ. ഹുസൈൻ മടവൂർ ജിദ്ദയിലെത്തിയതായി അറിയിച്ചു.
മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് കോഴിക്കോട്.

കേരളത്തിലെ പ്രാദേശിക വാർത്തകൾ ലൈവായി അറിയുവാൻ ഞങ്ങളുടെ താഴെ കാണുന്ന വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിങ്ങളുടെ പരിസരത്ത് നടക്കുന്ന വാർത്തകൾ പരസ്യം ഞങ്ങളുടെ വാട്സാപ്പ് നമ്പറിൽ അയക്കുക.
 media world live news Kozhikode Kerala.

www.mediaworldlive.com

Follow this link to join my WhatsApp group: https://chat.whatsapp.com/BxImcMVX1HIGK9LSR9am2C

വായനക്കാരുടെ അഭിപ്രായം അവരവരുടേത് മാത്രമാണ് വാർത്ത മാധ്യമത്തിന്റേ തല്ല പ്രതികരണങ്ങളിൽ വിദ്വോഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക സ്പർധ വളർത്തുന്നതൊ അധിക്ഷേപമാകുന്നതൊ അശ്ശീലംകലർന്നതൊ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാ ർഹമാണ് അത്തരം പ്രതികരണം നിയമനടപടി നേരിടേണ്ടി വരുന്നതാണ്.നിങ്ങളുടെ പ്രതികരണം ഞങ്ങെളെ അറീയിക്കുക.
mediaworldnews743@gmail.com

വാർത്തകൾ ലൈവായി അറിയുവാൻ 
മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് അംഗമാകുക.


Post a Comment

0 Comments