കോഴിക്കോട്
08/01/2025
വീടിൻ്റെ ചുവരുകൾക്കുള്ളിൽ മാസങ്ങളായി ഇതാണ് തങ്ങളുടെ ലോകമെന്ന് കരുതിയവരെ സുമനസുകൾ ചേർന്ന് വീടകങ്ങളിൽനിന്ന് സ്നേഹപ്പന്തലിലേക്കു താങ്ങിയെടുത്തും, തലോടിയും അവരുടെ ദു:ഖങ്ങളും രോഗങ്ങളുമെല്ലാം കുറച്ച് നേരത്തേക്കെങ്കിലും മറവിയിലാണ്ടുപോവുകയായിരുന്നു. കൊടിയത്തൂർ പെയിൻ ആൻ്റ് പാലിയേറ്റീവ് അസോസിയേഷൻ്റേയും
കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിതിന്റെയും നേതൃത്വത്തിൽ പന്നിക്കോട് എ.യു.പി സ്കൂളിൽ നടന്ന കിടപ്പുരോഗീ കുടുംബ സംഗമം 'സ്നേഹ സ്പർശം ' സന്തോഷ വേദിയായി മാറുകയായിരുന്നു . കിടപ്പ് രോഗികൾക്ക് ആഹ്ലാദത്തിന്റെയും ആനന്ദത്തിന്റെയും സുദിനമാണ് സംഗമം സമ്മാനിച്ചത്. പ്രത്യേകം സജ്ജീകരിച്ച സ്നേഹക്കൂട്ടിൽ കിടപ്പിൽ കഴിയുന്ന രോഗികളും പരിചാരകരുമായി നൂറുകണക്കിന് പേർ ഒത്തുകൂടി. നാട്ടുകാരും പാലിയേറ്റീവ് പ്രവർത്തകരും ഏകമനസ്സോടെ വളണ്ടിയർമാരായ സംഗമത്തിൽ രോഗികളെ കൊണ്ടുവരൽ, , ഭക്ഷണം, കലാപരിപാടികൾ, തിരിച്ചുപോകുമ്പോൾ സമ്മാനപ്പൊതി തുടങ്ങി
രോഗികൾക്കാവശ്യമായതെല്ലാം നാട്ടുകാരുടെയും വളണ്ടിയർമാരുടെയും പങ്കാളിത്തത്തോടെയായിരുന്നു. സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ അധ്യക്ഷനായി. ജംഷിദ് കൈനിക്കര, കലാഭവൻ അനിൽ ലാൽ , കലാഭവൻ ഷമൽ എന്നിവർ മുഖ്യാതിഥികളായി. പഞ്ചായത്തംഗങ്ങളായ ആയിഷ ചേലപ്പുറത്ത്, ബാബു പൊലു കുന്ന്, മറിയം കുട്ടി ഹസ്സൻ,, ജനറൽ കൺവീനർ മജീദ്കുവപ്പാറ, എം. അബ്ദുറഹിമാൻ, പി.എം അബ്ദുനാസർ തുടങ്ങിയവർ സംസാരിച്ചു ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അസ്വ സുഫ് യാൻ, എം.കെ. നദീറ, പഞ്ചായത്ത് അംഗങ്ങളായ എം ടി റിയാസ്, വി.ഷം ലൂലത്ത്, യു.പി. മമ്മദ്, കരിം പഴങ്കൽ, ഫാതിമ നാസർ ,കെ.ജി സീനത്ത്, കോമളം തോണിച്ചാൽ, സിജി കുറ്റികൊമ്പിൽ , രിഹ് ല മജീദ് എന്നിവരും നൗഫൽ കട്ടയാട്ട് , എ.എ. നാസർ, എം.എ. അബ്ദുൽ അസീസ് ആരിഫ്, കെ.കെ. ശിഹാബ് , ഉമാ ഉണ്ണികൃഷ്ണൻ എന്നിവരും പങ്കെടുത്തു.
മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് കോഴിക്കോട്.
കേരളത്തിലെ പ്രാദേശിക വാർത്തകൾ ലൈവായി അറിയുവാൻ ഞങ്ങളുടെ താഴെ കാണുന്ന വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ പരിസരത്ത് നടക്കുന്ന വാർത്തകൾ പരസ്യം ഞങ്ങളുടെ വാട്സാപ്പ് നമ്പറിൽ അയക്കുക.
media world live news Kozhikode Kerala.
www.mediaworldlive.com
Follow this link to join my WhatsApp group: https://chat.whatsapp.com/BxImcMVX1HIGK9LSR9am2C
വായനക്കാരുടെ അഭിപ്രായം അവരവരുടേത് മാത്രമാണ് വാർത്ത മാധ്യമത്തിന്റേ തല്ല പ്രതികരണങ്ങളിൽ വിദ്വോഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക സ്പർധ വളർത്തുന്നതൊ അധിക്ഷേപമാകുന്നതൊ അശ്ശീലംകലർന്നതൊ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാ ർഹമാണ് അത്തരം പ്രതികരണം നിയമനടപടി നേരിടേണ്ടി വരുന്നതാണ്.നിങ്ങളുടെ പ്രതികരണം ഞങ്ങെളെ അറീയിക്കുക.
mediaworldnews743@gmail.com
Media world live news Kozhikode
0 Comments