റേഷൻ വിതരണ സ്തംഭനം, മാവൂരിൽ മുസ്ലീം യൂത്ത് ലീഗ് നിൽപ്പ് സമരം നടത്തി പ്രതിഷേധിച്ചു

Media world live news Kozhikode 


മാവൂർ:
25/01/2025

ഒരു മാസത്തോളമായി തുടരുന്ന സംസ്ഥാന റേഷൻ വിതരണത്തിലെ അനിശ്ചിതത്വം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് മാവൂർ റേഷൻ കടക്കു മുമ്പിൽ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം നടത്തി പ്രതിഷേധിച്ചു.

പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് പ്രസിഡൻ്റ് കെ എം മുർതാസ് അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഹബീബ് ചെറൂപ്പ സ്വാഗതം പറഞ്ഞു.

നിൽപ്പ് സമരം നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കുഞ്ഞിമരക്കാർ മലയമ്മ ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഒ എം നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി,
സംസ്ഥാന എംഎസ്എഫ് സെക്രട്ടറി ഷാക്കിർ പാറയിൽ, പഞ്ചായത്ത് മുസ്ലീം ലീഗ് ട്രഷറർ ഉമ്മർ കുട്ടി മാസ്റ്റർ പുലപ്പാടി തുടങ്ങിയവർ സംസാരിച്ചു.
മാവൂർ അങ്ങാടിയിൽ നിന്നും പ്രതിഷേധ മാർച്ചോട് കൂടിയാണ് പരിപാടി ആരംഭിച്ചത്

പ്രതിഷേധ മാർച്ചിന് യുത്ത് ലീഗ് പഞ്ചായത്ത് നേതാക്കളായ മുനീർ മാവൂർ, ലിയാഖത്ത് അലി, അബൂബക്കർ സിദ്ധീഖ് ചെറൂപ്പ, റഹൂഫ് പാറ, ഹനീഫ, യൂസുഫ് കുറ്റിക്കടവ്, ശമീർ മാവൂർ മുനീർ ഊർക്കടവ്, സലാം ഊർക്കടവ്, അബ്ദുറഹിമാൻ, സലീം മുഴാ പാലം, ജലീൽ ചെറൂപ്പ.
തുടങ്ങിയവർ നേതൃത്വം നൽകി.
മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് കോഴിക്കോട് 

കേരളത്തിലെ പ്രാദേശിക വാർത്തകൾ ലൈവായി അറിയുവാൻ ഞങ്ങളുടെ താഴെ കാണുന്ന വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിങ്ങളുടെ പരിസരത്ത് നടക്കുന്ന വാർത്തകൾ പരസ്യം ഞങ്ങളുടെ വാട്സാപ്പ് നമ്പറിൽ അയക്കുക.
 media world live news Kozhikode Kerala.

www.mediaworldlive.com

വായനക്കാരുടെ അഭിപ്രായം അവരവരുടേത് മാത്രമാണ് വാർത്ത മാധ്യമത്തിന്റേ തല്ല പ്രതികരണങ്ങളിൽ വിദ്വോഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക സ്പർധ വളർത്തുന്നതൊ അധിക്ഷേപമാകുന്നതൊ അശ്ശീലംകലർന്നതൊ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാ ർഹമാണ് അത്തരം പ്രതികരണം നിയമനടപടി നേരിടേണ്ടി വരുന്നതാണ്.നിങ്ങളുടെ പ്രതികരണം ഞങ്ങെളെ അറീയിക്കുക.
mediaworldnews743@gmail.com

Post a Comment

0 Comments