കോഴിക്കോട്
07/01/2025
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജലാശയങ്ങളുടെ സംരക്ഷണത്തിന്റെ ഭാഗമായി ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ഇനി ഞാനൊഴുകട്ടെ നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് പ്രവർത്തനങ്ങൾക്ക് തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ മൂന്നാം വാർഡ് കൽപ്പൂര് വയൽ കാളിയടത്ത് തോടിൽ പഞ്ചായത്ത് തല പ്രവർത്തി ആരംഭിച്ചു
കാരശേരി
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തദേവി മൂത്തേടത്ത്, ഗ്രാമപഞ്ചായത്ത് അംഗമായ കെ കൃഷ്ണദാസ്, മഹത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എ. ഇ ഷാഫി, ഓവർസീയർമാരായ സെയ്ദ്, അംജീദ്, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ രാജേഷ്, പ്രദേശ വാസികളായ സാദിക്കലി പുൽപറമ്പിൽ, രാമൻ വയലിൽ,തൊഴിലുറപ്പ് തൊഴിലാളികൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.
പഞ്ചായത്തിലെ മുണ്ടിത്തോട് നീർത്തടത്തിലെ കൽപ്പൂർ ഭാഗത്തു നിന്നും കാരമൂല ചെറുപുഴ പുഴയിലേക്ക് ഒഴുകുന്ന തോടിലെ ഒരു കിലോമീറ്റർ ഭാഗത്ത് കാട് മൂടിയ ഭാഗവും മാലിന്യവും നീക്കം ചെയ്ത് കയർഭൂ വസ്ത്രം വിരിക്കുന്ന പ്രവർത്തനത്തിനാണ് തുടക്കം കുറിച്ചത്.
മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ മാർച്ച് 30 വരെ നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇനി ഞാൻ ഒഴുകട്ടെ ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടക്കുന്നത്.
സംസ്ഥാനത്തെ മുഴുവൻ നീർച്ചാലുകളും ശുചീകരിച്ചു വീണ്ടെടുക്കുന്ന പ്രവർത്തനം മാർച്ച് മാസത്തോടെ പൂർത്തിയാക്കും.
അതാത് പ്രദേശത്തെ ജനകീയ പങ്കാളിത്തത്തോടെ ഈ പ്രവർത്തനം നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പ്രദേശിക സംഘടനകൾ, റസിഡൻസ് അസോസിയേഷൻസ്, കോളേജ് സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ, വ്യാപാരി വ്യവസായ സംഘടനകൾ, എന്നിവയുടെ സഹകരണത്തോടെയാണ് പ്രവർത്തനം നടത്തുന്നത്. നീർച്ചാലുകൾ വീണ്ടും മലിനപ്പെടാതിരിക്കുന്നുവെന്നത് ഉറപ്പാക്കുന്നതിനായി ബോധവൽക്കരണം, തുടർ പ്രവർത്തനങ്ങൾ, തൊഴിലുറപ്പ് പദ്ധതിയിൽ നീർത്തടാധിഷ്ടിത ഇടപെടലുകളിലൂടെ കൈവഴികളുടേയും വൃഷ്ടിപ്രദേശത്തിൻ്റെയും സംരക്ഷണം ഉറപ്പാക്കും. നീർച്ചാലുകളിലെ വേനൽക്കാല ജലലഭ്യത ഉറപ്പാക്കുന്നതിനായി വൃഷ്ടിപ്രദേശത്തെ കുളങ്ങളിൽ പരമാവധി ജലസംഭരണം സാധ്യമാക്കുക. ജലസേചന കനാലുകൾ, ക്വാറികൾ എന്നിവയിൽ റീചാർജിങ് ഉറപ്പാക്കുക തുടങ്ങിയവും തുടർ പ്രവർത്തനങ്ങൾ എന്ന നിലയിൽ സംഘടിപ്പിക്കും.
മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് കോഴിക്കോട്
Media world live news Kozhikode
0 Comments