നാടൊരുമിച്ച് ഒറ്റക്കെട്ടായി ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലിയത് ഏറെ ശ്രദ്ധയേമായി.


Media world live news Kozhikode 

പാഴൂർ:                     
07/03/2025/

വാർഡ് മുസ്ലിം യുത്ത് ലീഗിന്റെ നേതൃത്വത്തിൽ ഒരു നാട് ഒരുമിച്ച് ഒറ്റക്കെട്ടായി ലഹരിക്കെതിരെ പ്രതിജ്ഞ ചെയ്ത പരിപാടി ഏറെ ശ്രദ്ധേയമായി. നാട്ടിലെ മുഴുവൻ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സംഘടനകളെയും ഉൾപ്പെടുത്തി ഏറെ വ്യത്യസ്തമായ ഒരു പരിപാടിയാണ് യൂത്ത് ലീഗ് സംഘടിപ്പിച്ചത്. മാവൂർ എസ് ഐ രമേശ്‌ ബാബു ഉത്ഘാടനം ചെയ്ത് പ്രതിജ്ഞയും ചൊല്ലി കൊടുത്തു. ഏറെ മാതൃകാ പരമായ കാര്യമാണ് പാഴൂർകാർ ചെയ്തത് എന്നും കൂട്ടമായുള്ള ഈ പദ്ധതിയിൽ പൂർണ്ണ പിന്തുണ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് പ്രസിഡന്റ് മഹദി ഹസ്സൻ അധ്യക്ഷതയും സെക്രട്ടറി ഷഹബാസ് വാഫി സ്വാഗതവും പറഞ്ഞു.വാർഡ് മെമ്പർ വത്സല EP ആശംസയും അറിയിച്ചു. കൂടാതെ കോമു മോയിൻ ഹാജി മുന്നൂര് മഹല്ല്. ജലീൽ മാഷ് ജമാഅത് , ഫഹദ് പാഴൂർ കോൺഗ്രസ്‌ . സജീർ മാഷ്  മുസ്ലിം ലീഗ് , വാസുദേവൻ  സിപിഐ , അസീസ് എവെർഷൈൻ ക്ലബ്‌  സമദ് പറമ്പിൽ വായനശാല , അസ്‌ലം SKSSF ഷമീർ പാഴൂർ MSF , റിയാസ് ബാബു പ്രവാസി അസോസിയേഷൻ , മൂസ കെ കെ തോട്ടമുറി റെസിഡൻസ് , ഷാൻ ഗഫൂർ (സൗഹൃദം പിലാക്കൽ , സ്വഫ്‌വാൻ അമിഗോസ് ക്ലബ്‌  തുടങ്ങിയവരും ആശംസയും പിന്തുണയും അറിയിച്ചു. പരിപാടിയുടെ ഭാഗമായി മൻസൂർ പാഴൂരിന്റെ നേതൃത്വത്തിൽ ഷൂട്ട് ഔട്ട്‌ മത്സരവും യൂത്ത് ലീഗ് നടത്തി. പഴയ കാല കളിക്കാരൻ മൂസ കൂടാൻകുഴി ഉത്ഘാടനം ചെയ്തു. മത്സരത്തിൽ പാഴൂരിലെ മുതിർന്നവരും കുട്ടികളും ഒരുപോലെ പങ്കെടുത്തു ആവേശം നൽകി. സെക്രട്ടറി ഷാജഹാൻ നന്ദിയും പറഞ്ഞു.
മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് കോഴിക്കോട്.

കേരളത്തിലെ പ്രാദേശിക വാർത്തകൾ ലൈവായി അറിയുവാൻ ഞങ്ങളുടെ താഴെ കാണുന്ന വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിങ്ങളുടെ പരിസരത്ത് നടക്കുന്ന വാർത്തകൾ പരസ്യം ഞങ്ങളുടെ വാട്സാപ്പ് നമ്പറിൽ അയക്കുക.
 media world live news Kozhikode Kerala.

www.mediaworldlive.com


വായനക്കാരുടെ അഭിപ്രായം അവരവരുടേത് മാത്രമാണ് വാർത്ത മാധ്യമത്തിന്റേ തല്ല പ്രതികരണങ്ങളിൽ വിദ്വോഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക സ്പർധ വളർത്തുന്നതൊ അധിക്ഷേപമാകുന്നതൊ അശ്ശീലംകലർന്നതൊ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാ ർഹമാണ് അത്തരം പ്രതികരണം നിയമനടപടി നേരിടേണ്ടി വരുന്നതാണ്.നിങ്ങളുടെ പ്രതികരണം ഞങ്ങെളെ അറീയിക്കുക.
mediaworldnews743@gmail.com

Post a Comment

0 Comments