വഖഫ് നിയമ ഭേദഗതി മുസ്ലിം ലീഗ് മഹാറാലിയിൽ കോഴിക്കോട് കടപ്പുറത്ത് ജനരോഷം അണപ്പൊട്ടി:

Media world live news Kozhikode 


16/ 04 /2025/

 കോഴിക്കോട് 

വഖഫ് നിയമ ഭേദഗതി മുസ്ലിം ലീഗ് മഹാറാലി യിൽ കേന്ദ്ര സർക്കാരിനെതിരിൽ കോഴിക്കോട് അറബി കടലിനെ സാക്ഷിയാക്കി മുസ്ലിം ലീഗ് സ്റ്റേറ്റ് പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.           



കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ, ന്യൂനപക്ഷ വിരുദ്ധ നയ നിലപാടുകൾ ക്കെതിരിൽ ജനരോഷം അണപൊട്ടി ഒഴുകി. കേരളത്തിനകത്തും പുറത്തും നിന്നും ഒഴുകി യെത്തിയ മുസ്ലിം ലീഗ് പ്രവർത്തകർകോഴിക്കോട് കടപ്പുറത്തെ സാക്ഷിയാക്കി ഒരു ജന സാഗരം തീർത്തു.മുനമ്പം വിഷയമടക്കമുള്ള വിഷയങ്ങളിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവരെ ജനം തിരിച്ചറിയും എന്ന് സ്വാദിഖലി തങ്ങൾ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ സമാധാനപരമായ അന്തരീക്ഷം തകർക്കാൻ സാമ്രാജ്യത്യം ഒരു കാലത്ത് തീർത്ത ഭൗതിക വിഭജനത്തെക്കാൾ അപകടമാണ് കേന്ദ്രം ഭരിക്കുന്ന ഫാഷിസ്റ്റ് സർക്കാർ മനുഷ്യ മനസ്സുകളെ വേർതിരിക്കാൻ ഇപ്പോൾ നടപ്പിലാക്കുന്നത് എന്നും അതിനെതിരിൽ മുസ്ലിം ലീഗ് പാർട്ടിയും, പ്രവർത്തകരും സർവ്വ സമയവും ജാഗരൂഗരാണ് എന്നും തങ്ങൾ കൂട്ടി ചേർത്തു. വഖഫ് നിയമ ഭേദഗതിക്കെതിരിൽ രാജ്യമെമ്പാടും നടക്കുന്ന പ്രധിഷേധപരിപാടികളിൽ രാജ്യത്തെ എക്കാലത്തെയും മികച്ച ന്യൂനപക്ഷ പാർട്ടിയായ മുസ്ലിം ലീഗിന്റെ പ്രധിഷേധത്തെ ഏറെ പ്രാധാന്യത്തോടെയാണ് ദേശീയ മാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്യുന്നത്.
മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് കോഴിക്കോട്.



കേരളത്തിലെ പ്രാദേശിക വാർത്തകൾ ലൈവായി അറിയുവാൻ ഞങ്ങളുടെ താഴെ കാണുന്ന വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിങ്ങളുടെ പരിസരത്ത് നടക്കുന്ന വാർത്തകൾ പരസ്യം ഞങ്ങളുടെ വാട്സാപ്പ് നമ്പറിൽ അയക്കുക.
 media world live news Kozhikode Kerala.

www.mediaworldlive.com



വായനക്കാരുടെ അഭിപ്രായം അവരവരുടേത് മാത്രമാണ് വാർത്ത മാധ്യമത്തിന്റേ തല്ല പ്രതികരണങ്ങളിൽ വിദ്വോഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക സ്പർധ വളർത്തുന്നതൊ അധിക്ഷേപമാകുന്നതൊ അശ്ശീലംകലർന്നതൊ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാ ർഹമാണ് അത്തരം പ്രതികരണം നിയമനടപടി നേരിടേണ്ടി വരുന്നതാണ്.നിങ്ങളുടെ പ്രതികരണം ഞങ്ങെളെ അറീയിക്കുക.
mediaworldnews743@gmail.com

Post a Comment

0 Comments